കട്ടപ്പന ഇരുപതേക്കറില്‍ മലയോര ഹൈവേയോരത്ത് സോളാര്‍ വഴിവിളക്കും പോസ്റ്റും വാഹനമിടിച്ച് അപകടാവസ്ഥയില്‍
കട്ടപ്പന ഇരുപതേക്കറില്‍ മലയോര ഹൈവേയോരത്ത് സോളാര്‍ വഴിവിളക്കും പോസ്റ്റും വാഹനമിടിച്ച് അപകടാവസ്ഥയില്‍
ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയില്‍ ഇരുപതേക്കറിനുസമീപം സോളാര്‍ വഴിവിളക്ക് അപകടാവസ്ഥയില്‍. കഴിഞ്ഞദിവസം വാഹനമിടിച്ചാണ് പോസ്റ്റ് ചരിഞ്ഞത്. പോസ്റ്റിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പോസ്റ്റും ലൈറ്റും തൊട്ടടുത്തുള്ള കാപ്പിമരത്തില്‍ തട്ടിനില്‍ക്കുകയാണ്. ശക്തമായി കാറ്റുവീശിയാല്‍ ഇവ നിലംപൊത്തും. പോസ്റ്റ് അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
What's Your Reaction?