രാജകുമാരിയില്‍ കോണ്‍ഗ്രസ് നേതാവിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി 

രാജകുമാരിയില്‍ കോണ്‍ഗ്രസ് നേതാവിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി 

Apr 10, 2026 - 10:30
 0
രാജകുമാരിയില്‍ കോണ്‍ഗ്രസ് നേതാവിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: രാജകുമാരി കജനാപ്പാറയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സിപിഐഎം  പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനാണ് മര്‍ദനമേറ്റത്. അക്രമികളുടെ കൈയില്‍നിന്ന് വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ സ്ഥലത്തെത്തിയ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക കത്തിച്ചിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് മര്‍ദിച്ചതെന്നാണ് ആരോപണം. തലയിലും ദേഹത്തും പരിക്കേറ്റ റോയി രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് സിപിഐഎം  ഇത്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. ആക്രമണം നടത്തിയ മൂന്നുപേരെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow