അണക്കരയില്‍ വീട്ടില്‍ പട്ടാപ്പകല്‍ മോഷണശ്രമം: സിസി ടിവി ക്യാമറ തുണികൊണ്ട് മറച്ചു  

അണക്കരയില്‍ വീട്ടില്‍ പട്ടാപ്പകല്‍ മോഷണശ്രമം: സിസി ടിവി ക്യാമറ തുണികൊണ്ട് മറച്ചു  

Jun 17, 2026 - 12:18
 0
അണക്കരയില്‍ വീട്ടില്‍ പട്ടാപ്പകല്‍ മോഷണശ്രമം: സിസി ടിവി ക്യാമറ തുണികൊണ്ട് മറച്ചു  
This is the title of the web page

ഇടുക്കി: അണക്കരയില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചു. ഐഎംഎസ് ഉന്നതിക്കുസമീപം കൊച്ചുപുത്തന്‍പറമ്പില്‍ സിസിലി ജോയിയുടെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ മോഷണശ്രമം നടന്നത്. സംഭവസമയത്ത് സിസിലിയുടെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തുപോയിരുന്ന സിസിലി തിരിച്ചെത്തിയശേഷം വീട്ടിലെ സിസി ടിവി ക്യാമറ തുണികൊണ്ട് മറച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടുക്കള ഭാഗത്ത് മുഖംമൂടി ധരിച്ചയാളെ കാണുകയും ഒച്ചവച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വണ്ടന്‍മേട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow