ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ മെറിറ്റ് ഡേ നടത്തി
ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ മെറിറ്റ് ഡേ നടത്തി
ഇടുക്കി: വിദ്യാര്‍ഥികളുടെ അക്കാദമിക മികവിന് അര്‍ഹമായ അംഗീകാരം നല്‍കി ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടന്നു. എംഎല്‍എ അഡ്വ. സേനാപതി വേണു ഉദ്ഘാടനംചെയ്തു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ചവരെയും എംഎല്‍എ അുമോദിച്ചു. വിവിധ ക്ലബ്ബുകള്‍ വിരമിച്ച അധ്യാപകന്‍ ജോമോന്‍ ടി വിയും പുതുതായി സ്ഥാപിച്ച ഇന്ററാക്ടീവ് ബോര്‍ഡുകള്‍ റവ. ഫാ ഡോ. ജോര്‍ജ് തകടിയേലും ഉദ്ഘാടനംചെയ്തു. പൂര്‍വ വിദ്യാര്‍ഥികളായ അഡ്വ. സേനാപതി വേണുവിനെയും മറ്റ് ജനപ്രതിനിധികളെയും സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു. മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ അധ്യക്ഷനായി പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ എം എ, പ്രഥമാധ്യാപിക റിനിമോള്‍ മാത്യു, അസിസ്റ്റന്റ് മാനേജര്‍ ഫാ. പ്രിന്‍സ് പുളിയാങ്കല്‍, പിടിഎ പ്രസിഡന്റ് ബിജു ഇടുക്കാര്‍, എംപിടിഎ പ്രസിഡന്റ് നിസ്മി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് ആഷ മേരി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?