വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ് ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ് ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു

ഇടുക്കി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡായ വള്ളക്കടവ് ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ പ്രഖ്യാപനം നടത്തി. വാര്‍ഡ് മെമ്പറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. 2021മുതല്‍ ഹരിത കര്‍മസേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ ശുചീകരണവും മാലിന്യസംസ്‌കരണവും നടന്നുവരികയാണ്. പെരിയാര്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ ശുചീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവറത്തനങ്ങള്‍ നടന്നുവരികയാണ്. യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി മധു മോഹന്‍, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്, വനപാലകന്‍ ആര്‍ മണിക്കുട്ടന്‍, വഞ്ചിവയല്‍ ഗവ. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍ വി പരമേശ്വരന്‍, ജാസ്മിന്‍ കെ എം, എന്‍ ഷീജ, പി ഗായത്രി എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മസേനാംഗങ്ങളായ നീതു ബിജു, അരുള്‍ മണി, നിഷ അജിത്, സന്ധ്യ ബെന്നി എന്നിവരെ ആദരിച്ചു.
What's Your Reaction?






