നഗ്നനാക്കി വായില്‍ തുണിതിരുകിയശേഷം ചൂരല്‍ പ്രയോഗം: തുടകള്‍ അടിച്ചുപൊട്ടിച്ചു: പത്തനംതിട്ടയിലെ ഷെല്‍റ്റര്‍ ഹോമില്‍ അണക്കര സ്വദേശിയായ 17കാരന് ക്രൂരമര്‍ദനം: സുവിശേഷക സംഘത്തിനെതിരെ പൊലീസിനെ സമീപിക്കാനൊരുങ്ങി കുടുംബം
നഗ്നനാക്കി വായില്‍ തുണിതിരുകിയശേഷം ചൂരല്‍ പ്രയോഗം: തുടകള്‍ അടിച്ചുപൊട്ടിച്ചു: പത്തനംതിട്ടയിലെ ഷെല്‍റ്റര്‍ ഹോമില്‍ അണക്കര സ്വദേശിയായ 17കാരന് ക്രൂരമര്‍ദനം: സുവിശേഷക സംഘത്തിനെതിരെ പൊലീസിനെ സമീപിക്കാനൊരുങ്ങി കുടുംബം
ഇടുക്കി: പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള സുവിശേഷക സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍റ്റര്‍ ഹോമിലെ അന്തേവാസിയായ കൗമാരക്കാരനെ നടത്തിപ്പുകാര്‍ ക്രൂരമര്‍ദനത്തിനിരയാക്കിയതായി പരാതി. അണക്കര സ്വദേശിയായ 17കാരനാണ് ശരീരമാസകലം മര്‍ദനമേറ്റ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്. ഇടുക്കി ചൈല്‍ഡ് ലൈന്‍ മൊഴിയെടുത്തു. അടുത്തദിവസം പത്തനംതിട്ട പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കും. ഭര്‍ത്താവ് ഉപേക്ഷിച്ച അണക്കര സ്വദേശിനിയായ യുവതിയുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് 17കാരന്‍. കഴിഞ്ഞ മാര്‍ച്ചില്‍ സുവിശേഷക സ്ഥാപനത്തിന്റെ ലൈവ് പരിപാടി യുട്യൂബില്‍ കുടുംബസമേതം കണ്ടിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെത്തി പരിപാടിയില്‍ പങ്കെടുത്തു. ഒമ്പതാം ക്ലാസില്‍ പഠനം മുടങ്ങിയ കുട്ടിക്ക് തുടര്‍പഠനം ലഭ്യമാക്കാമെന്നും പിന്നീട് ജോലിയും വാഗ്ദാനംചെയ്ത് പത്തനംതിട്ടയില്‍ തന്നെയുള്ള വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി. കുട്ടി ഉള്‍പ്പെടെ നാല് കൗമാരക്കാര്‍ ഇവിടെയുണ്ടായിരുന്നു.
എന്നാല്‍, വൃദ്ധസദനത്തിലെ അന്തേവാസികളെ കുളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് നല്‍കിയത്. കൂടാതെ, സ്ഥാപന നടത്തിപ്പുകാരില്‍ ഒരാളുടെ കെട്ടിട നിര്‍മാണ ജോലികളും സ്ഥാപനത്തിന്റെ ലൈവ് പരിപാടിയില്‍ ക്യാമറ ഓപ്പറേഷന്‍ എന്നിവ നിര്‍ബന്ധപൂര്‍വം ചെയ്യിപ്പിച്ചുവെന്നാണ് പരാതി. കൃത്യസമയത്ത് ഭക്ഷണം നല്‍കാതിരിക്കുകയും പലപ്പോഴും പഴകിയ ഭക്ഷണമാണ് നല്‍കിയിരുന്നതെന്നും കൗമാരക്കാരന്‍ പറഞ്ഞു.
ഇത്തരം ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും പഠിക്കാന്‍ അവസരം നല്‍കണമെന്നും അറിയിച്ചതോടെ നടത്തിപ്പുകാര്‍ ക്ഷുഭിതരായി. കഴിഞ്ഞ 11ന് കുളിക്കാന്‍ കയറിയ 17കാരനെ ഇവര്‍ സംഘംചേര്‍ന്ന് കടന്നുപിടിച്ചു. പൂര്‍ണ നഗ്നനാക്കി വായില്‍ തുണിതിരുകിയ ശേഷം കൈകള്‍ പിന്നിലേക്ക് വലിച്ചുപിടിച്ച് ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. രണ്ടുതുടകളും പൊട്ടുന്നതുവരെ മര്‍ദനം തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അന്തേവാസികളില്‍ ഒരാള്‍ കുട്ടിയുടെ അമ്മയെ ഫോണില്‍ വിവരമറിയിച്ചു. തൊട്ടടുത്തദിവസം ഇവര്‍ എത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
വിവരം പുറത്തറിയിച്ചാല്‍ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ് നടത്തിപ്പുകാര്‍ ഇവരെ ഭീഷണിപ്പെടുത്തിയായും പരാതിയുണ്ട്.
What's Your Reaction?