പീരുമേട് പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി 

പീരുമേട് പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി 

Nov 19, 2026 - 16:37
 0
പീരുമേട് പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി 
This is the title of the web page

ഇടുക്കി: പീരുമേട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം കിലുക്കാംപെട്ടി അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുരുന്ന മനസുകളുടെ സര്‍ഗാത്മക വാസനകള്‍ പ്രോത്സാഹിപ്പിക്കുക, അവര്‍ക്കിടയില്‍ മാനസിക ഐക്യം വളര്‍ത്തുക, കലയോട് സ്‌നേഹം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ 38 അങ്കണവാടികളില്‍നിന്നായി 190 കുരുന്നുകളാണ് പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷയായി. പീരുമേട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നെഷീദ് സുലൈമാന്‍, അഴുത സിഡിപിഒ രമ്യാ രമേശ്,  ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രജനി പി വി, പഞ്ചായത്തംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow