ആനയിറങ്കല്‍ ഡാമിന്റെ പരിസരത്തെ കൈയേറ്റമൊഴിപ്പിക്കുന്നു

ആനയിറങ്കല്‍ ഡാമിന്റെ പരിസരത്തെ കൈയേറ്റമൊഴിപ്പിക്കുന്നു

Nov 19, 2026 - 13:53
 0
ആനയിറങ്കല്‍ ഡാമിന്റെ പരിസരത്തെ കൈയേറ്റമൊഴിപ്പിക്കുന്നു
This is the title of the web page

ഇടുക്കി: ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ കൈയേറ്റമൊഴിപ്പിക്കല്‍ അവസാനഘട്ടത്തില്‍. ജലസംഭരണിയോടുചേര്‍ന്ന് വിനോദസഞ്ചാരികള്‍ക്കായി സ്ഥാപിച്ച ഫ്രെയിമുകളും മറ്റ് നിര്‍മിതികളും നീക്കി. കലക്ടറുടെ നിര്‍ദേശപ്രകാരം ദേവികുളം സബ് കലക്ടറുടെ മേല്‍നോട്ടത്തില്‍ റവന്യു, കെഎസ്ഇബി, വനം വകുപ്പുകള്‍ സംയുക്തമായാണ് ഒഴിപ്പിക്കല്‍. ചിന്നക്കനാലില്‍ കാട്ടാനയാക്രമണത്തിനുകാരണം ആനയിറങ്കല്‍ ഡാമിനോടുചേര്‍ന്നുള്ള കൈയേറ്റങ്ങളാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടി കടുപ്പിച്ചത്. കുമ്മാട്ടില്‍ എല്‍ദോസ്, കുമ്മാട്ടില്‍ പ്രിയ, ജോണ്‍സണ്‍, ബിജു, ലൈജു എന്നിവരുടെ അനധികൃത നിര്‍മാണങ്ങളും ഫെന്‍സിങ്ങുകളുമാണ് പൊളിച്ചുനീക്കി. ഏതാനുംദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകും. ഫ്രെയിമുകളും സോളാര്‍ വൈദ്യുത വേലികളും നീക്കി. എല്ലാദിവസവും സബ് കലക്ടര്‍, കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow