മഹിളാ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റായി രത്നമ്മ സുരേന്ദ്രന്
മഹിളാ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റായി രത്നമ്മ സുരേന്ദ്രന്
ഇടുക്കി: മഹിളാ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റായി രത്നമ്മ സുരേന്ദ്രന് ചുമതലയേറ്റു. സഹകരണ ബാങ്ക് ഹാളില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. നഗരസഭ വൈസ് ചെയര്പേഴ്സന് ലീലാമ്മ ബേബി അധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു ചുമതല കൈമാറി. കെപിസിസി സെക്രട്ടറി തോമസ് രാജന്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നേതാക്കളായ ജോസ് മുത്താനാട്ട്, ജോയി പോരുന്നോലി, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, സജിമോള്‍ ഷാജി, ഷൈനി സണ്ണി ചെറിയാന്, ബീന ടോമി, സോണിയ ജെയ്ബി, ലിസി ജോണി, ജെസി ബെന്നി, ഐബിമോള്‍ രാജന്, രഞ്ജിനി സജീവ്, ബീനാ സിബി, ബിന്‍സി ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?