ഗൂഗിള്‍ മാപ്പ് ചതിച്ചു: മേരികുളം- ആനവിലാസം റോഡിലെ വളവില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി: ഒന്നര മണിക്കൂര്‍ ഗതാഗത തടസം
ഗൂഗിള്‍ മാപ്പ് ചതിച്ചു: മേരികുളം- ആനവിലാസം റോഡിലെ വളവില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി: ഒന്നര മണിക്കൂര്‍ ഗതാഗത തടസം
ഇടുക്കി: മേരികുളം- ആനവിലാസം റോഡിലെ ഹെയര്‍പിന്‍ വളവില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ബുധനാഴ്ച തേക്കടിയില്‍നിന്ന് വാഗമണ്ണിലേക്ക് പുറപ്പെട്ട തമിഴ്നാട്ടില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് കൗന്തിയിലെ വളവില്‍ കുടുങ്ങിയത്. പിന്‍വശത്തെ ടയര്‍ ഓടയില്‍ പതിച്ചതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഇതോടെ നൂറുകണക്കിന് വാഹനങ്ങള്‍ വഴിയില്‍ അകപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഓട കല്ലിട്ടുനികത്തി വാഹനം കടത്തിവിട്ട് ഗതാഗതം പുനസ്ഥാപിച്ചു.
What's Your Reaction?