കേരള പൊലീസ് അസോസിയേഷന്‍ അണക്കരയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കേരള പൊലീസ് അസോസിയേഷന്‍ അണക്കരയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ എസ് ഉദ്ഘാടനംചെയ്തു. നോട്ട് ബുക്കുകള്‍, കുടകള്‍, പേനകള്‍ തുടങ്ങിയവ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അധ്യാപകര്‍ക്ക് കൈമാറി. 47 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സംഘടന പ്രവര്‍ത്തന രംഗത്തിന് പുറമെ സാമൂഹ്യ സേവന മേഖലയിലും സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രഥമാധ്യാപകന്‍ എം തങ്കരാജ് അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സജുരാജ്, സീനിയര്‍ അധ്യാപകന്‍ മാണി കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി തോമസ് കുട്ടി, അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
