വെള്ളിലാംകണ്ടത്തെ കിണറ്റില്‍ നായകളുടെ ജഡം: നാട്ടുകാര്‍ ഒരാഴ്ച ഉപയോഗിച്ചത് മലിനജലം
വെള്ളിലാംകണ്ടത്തെ കിണറ്റില്‍ നായകളുടെ ജഡം: നാട്ടുകാര്‍ ഒരാഴ്ച ഉപയോഗിച്ചത് മലിനജലം
ഇടുക്കി: കാഞ്ചിയാര്‍ വെള്ളിലാംകണ്ടത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായ കിണറ്റില്‍ മൂന്ന് നായകളുടെ ജഡം കണ്ടെത്തി. വെള്ളിലാംകണ്ടം പിഡിഎസ് തുരുത്ത് മേഖലയിലെ ഈ കിണറ്റില്‍നിന്നുള്ള വെള്ളമാണ് 16 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് നായകളുടെ ജഡം കണ്ടെത്തിയത്. ഇത് അറിയാതെ രണ്ടാഴ്ചയോളം ഗുണഭോക്താക്കള്‍ ഈ വെള്ളം ഉപയോഗിച്ചു. ഏതാനും ദിവസങ്ങളായി ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ കലക്ടര്‍, ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവിര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസും ആരോഗ്യവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ഇവയെ മനഃപൂര്‍വം കൊന്നുതള്ളിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?