കനത്ത മഴ: വണ്ടിപ്പെരിയാറില്‍ വ്യാപക മണ്ണിടിച്ചില്‍
കനത്ത മഴ: വണ്ടിപ്പെരിയാറില്‍ വ്യാപക മണ്ണിടിച്ചില്‍

ഇടുക്കി: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ വണ്ടിപ്പെരിയാര്‍ മേഖലയില്‍ വ്യാപക മണ്ണിടിച്ചില്‍. വണ്ടിപ്പെരിയാര്‍ ടൗണ്‍ വള്ളക്കടവ്, 62-ാം മൈല്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കോണിമാറ എസ്റ്റേറ്റ് വക സ്ഥലത്തെ 30 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സമാനമായ രീതിയില്‍ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. പുലര്‍ച്ചെ 2ഓടെ വള്ളക്കടവ് പ്ലാമൂട് പ്രദേശത്ത് മണ്ണിടിഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെത്തി റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റി. ഒരു മണിക്കൂറിലേറെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പിന്നീട് വ്യാഴാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് പൂര്‍ണമായിഎടുത്തുമാറ്റി. വണ്ടിപ്പെരിയാര്‍ ലക്ഷംവീട് നഗറില്‍ 3 കുടുംബങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴി ഇടിഞ്ഞുപോയി. ഇതോടെ വീട് അപകടാവസ്ഥയിലായി. പെരിയാര്‍ നദിയിലും ചോറ്റുപാറ കൈത്തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു
What's Your Reaction?






