ഇടുക്കി കഞ്ഞിക്കുഴിയില്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍
ഇടുക്കി കഞ്ഞിക്കുഴിയില്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍
ഇടുക്കി: ശാരീരിക വെല്ലുവിളി നേരിടുന്ന വയോധികനെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ്‌ചെയ്തു. തൃശൂര്‍ പറപ്പുക്കര പുളിക്കന്‍ യദുകൃഷ്ണന്‍(30) ആണ് പിടിയിലായത്. കഴിഞ്ഞ 30ന് രാത്രിയാണ് കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്ന വയോധിനെ ഇയാള്‍ മര്‍ദിച്ചത്. സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കട്ടപ്പന കോവില്‍മലയിലുള്ള ഭാര്യാവീട്ടില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ മൂന്ന് അബ്കാരി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ ശ്യം എം കെ, സജീവ് മാത്യു,
സിപിഒമാരായ മാത്യു സ്റ്റിഫന്‍, താജുദീന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.
What's Your Reaction?