കട്ടപ്പന യൂത്ത് വിങ് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും 24ന്
കട്ടപ്പന യൂത്ത് വിങ് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും 24ന്
ഇടുക്കി: കട്ടപ്പന യൂത്ത് വിങ് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും 24ന് ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യുവ വ്യാപാരികളുടെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, വ്യാപാര മേഖലയിലെ യുവ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങളും പിന്തുണയും ഉറപ്പാക്കുക, സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിക്കുന്ന പ്രതിഭകളെ ആദരിക്കുക, എന്നതാണ് ചടങ്ങിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചടങ്ങിന്റെ ഭാഗമായി കട്ടപ്പനയിലെ മികച്ച രണ്ട് യുവ പ്രതിഭകളെ കണ്ടെത്തി ബിസിനസ് എക്‌സലന്റ്‌സ് അവാര്‍ഡ്, യൂത്ത് ഐക്കണ്‍ അവാര്‍ഡ് എന്നിവ നല്‍കും. യോഗത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ നീരവ് എ നായരെ അനുമോദിക്കും. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ്, ജില്ലാ പ്രസിഡന്റ് സലീം പി എസ്, യൂത്ത് വിങ്ങ് പ്രസിഡന്റ്് അജിത്ത് സുകുമാരന്‍, ജനറല്‍ സെക്രട്ടറി ജിനേഷ് കക്കാട്ട്, ട്രഷറര്‍ ആര്‍ ശ്രീധര്‍, രക്ഷാധികാരി ഷിയാസ് എ കെ, എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അജിത്ത് സുകുമാരന്‍, സിജോമോന്‍ ജോസ്, ജോഷി കുട്ടട, ജിനേഷ് കക്കാട്ട്, ഷിയാസ് എ കെ, സിജോ എവറസ്റ്റ് എന്നിവര്‍ സംസാരിക്കും.
What's Your Reaction?