ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ വീണ്ടും കൈയേറ്റം
ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ വീണ്ടും കൈയേറ്റം
ഇടുക്കി: കൈയേറ്റമൊഴിപ്പിച്ച് തിരിച്ചുപിടിച്ച റവന്യു വകുപ്പ് ചൊക്രമുടിയിലെ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ വീണ്ടും കൈയേറ്റം. റവന്യു വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്ത റിസോര്‍ട്ടിന്റെ വാതില്‍ തകര്ഡത്ത് കൈയേറ്റ മാഫിയ അകത്ത് പ്രവേശിച്ചത് നേരില്‍ കണ്ടെന്ന് പ്രദേശത്തെ ആദിവാസികള്‍ പറയുന്നു. അടിമാലി സ്വദേശി സ്ഥലം കൈയേറി വ്യാജ പട്ടയമുണ്ടാക്കി മരങ്ങള്‍ മുറിച്ചുവിറ്റിരന്നുയ ഇതില്‍ വിശദമായ അന്വേഷണം നടത്തിയ റവന്യു വകുപ്പ് പട്ടയങ്ങള്‍ റദ്ദ് ചെയ്ത് സ്ഥലം കൈയേറി നിര്‍മിച്ച വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് പൂട്ടി സീല്‍ ചെയ്തിരുന്നു. കൈയേറ്റമൊഴുപ്പിച്ച് ഏറ്റെടുത്തതിനുശഷം റവന്യു വകുപ്പ് ഇവിടേയക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാനായി ഗെയിറ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്കുശേഷം ഗെയിറ്റ് തകര്‍ത്താണ് കൈയേറ്റക്കാര്‍ അകത്തുപ്രവേശിച്ചത്. കൈയേറ്റ മാഫിയാ വീണ്ടും ചൊക്രമുടി കൈയടക്കാനാണ് നീക്കം നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ കലക്ടര്‍ക്ക് പരാതി നല്‍കി.
What's Your Reaction?