നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നിട്ട് ഒരു വര്‍ഷം: ധനസഹായം ലഭിച്ചില്ലെന്ന് പരാതി

നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നിട്ട് ഒരു വര്‍ഷം: ധനസഹായം ലഭിച്ചില്ലെന്ന് പരാതി

Mar 25, 2026 - 17:43
 0
നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നിട്ട് ഒരു വര്‍ഷം: ധനസഹായം ലഭിച്ചില്ലെന്ന് പരാതി
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്ന് ദുരിതത്തിലായ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒരു വര്‍ഷമായിട്ടും ലഭിച്ചില്ലെന്ന് പരാതി. കരുണാപുരം പഞ്ചായത്തിലെ പ്രകാശ്ഗ്രാം സ്വദേശി പാറയില്‍ പുത്തന്‍വീട്ടില്‍ ശശീന്ദ്രന്‍ നായരും കുടുംബവുമാണ് അധികൃതരുടെ അവഗണനയില്‍ വലയുന്നത്. 2025 ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് 1നാണ് ശശീന്ദ്രന്‍ നായരുടെ വീടിന് മുകളില്‍ ഇടിമിന്നല്‍ ഏറ്റത്. വീടിന്റെ അടുക്കളഭാഗം പൂര്‍ണമായും തകരുകയും വിള്ളലുകള്‍ സംഭവിക്കുകയും ചെയ്തു. മിന്നലുണ്ടായ സമയത്ത് വീട്ടിലുണ്ടായിരുന്ന കൊച്ചുകുട്ടിയടക്കമുള്ളവര്‍ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കുന്നതിനായി റവന്യൂ വകുപ്പ് നാല് ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം മാത്രം ലഭ്യമായിട്ടില്ല. നിലവില്‍ വീട് വാസയോഗ്യമല്ലാത്തതിനാല്‍ വാടകയ്ക്കാണ് ഈ കുടുംബം കഴിയുന്നത്. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow