യുഡിഎഫ് കാമാക്ഷി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് കാമാക്ഷി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് കാമാക്ഷി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം സ്ഥാനാര്‍ഥി റോയി കെ പൗലോസിന് സ്വീകരണവും നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ബൂത്ത് തല കണ്‍വന്‍ഷനുകള്‍ നടത്തുന്നതിനും മുന്നോടിയായാണ് കണ്‍വന്‍ഷന്‍ നടത്തിയത്. തുടര്‍ന്ന് ടൗണില്‍നടന്ന പ്രകടനത്തിനുശേഷം തങ്കമണിയിലെ വ്യാപാരികളോടും നാട്ടുകാരോടും സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലം ചെയര്‍മാന്‍ ഫ്രാന്‍സിസ് പന്തലാനി അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫ്, ഡിസിസി ഭാരവാഹികളായ എസ് ടി അഗസ്റ്റിന്‍, ജയ്‌സണ്‍ കെ ആന്റണി, കെ ബി സെല്‍വം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ഡിസിസി അംഗം ജോസഫ് മാണി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?