കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാലയുടെ ബോധി പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. കെ ശ്രീകുമാറിന് ലഭിച്ചു
കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാലയുടെ ബോധി പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. കെ ശ്രീകുമാറിന് ലഭിച്ചു
ഇടുക്കി: കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാലയുടെ 2025ലെ ബോധി പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ഡോ. കെ ശ്രീകുമാര്‍ അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏപ്രിലില്‍ സമ്മാനിക്കും. കോഴിക്കോട് സ്വദേശിയായ ഡോ. കെ ശ്രീകുമാര്‍ എഴുതിയ 'എം ടി വാസുദേവന്‍ നായര്‍' എന്ന ജീവചരിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഒന്നര വര്‍ഷം ഇടവേളകളില്ലാതെ എംടിയോടൊപ്പം ചെലവഴിച്ചാണ് പുസ്തകം തയാറാക്കിയത്. മലയാളത്തിന്റെ അനശ്വരകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകമായി ഇത് മാറി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് മലയാളത്തില്‍ മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ശ്രീകുമാര്‍, തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററും പൂര്‍ണ പബ്ലിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ് എഡിറ്ററുമാണ്. ബാലസാഹിത്യം, നാടോടിവിജ്ഞാനീയം, നാടകപഠനം, ജീവചരിത്രം, ലേഖനപരമ്പര, പുനരാ ഖ്യാനം, കവിത എന്നീ മേഖലകളിലായി 230ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരളാ സാഹിത്യ അക്കാദമിയുടെയുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ കാഞ്ചിയാര്‍ രാജന്‍, മോബിന്‍ മോഹന്‍, ജെയിംസ് പി ജോസഫ്, പുഷ്പമ്മ എസ്, മിനി മോഹനന്‍, സിറിള്‍ ജേക്കബ്, എം ഡി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?