ഇന്ദിരയ്ക്ക് നാടിന്റെ യാത്രാമൊഴി
ഇന്ദിരയ്ക്ക് നാടിന്റെ യാത്രാമൊഴി

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയ്ക്ക് നാടിന്റെ യാത്രാമൊഴി. വന്‍ ജനവാലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തിങ്കളാഴ്ച്ച രാവിലെ 8.30ഓടെയാണ് കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടത്. വീടിനോടുചേര്‍ന്നുള്ള കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഭര്‍ത്താവിന് ഭക്ഷണം നല്‍കി തിരികെ മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോതമംഗലം ടൗണില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ നേര്യമംഗലത്തും പ്രതിഷേധമുണ്ടായി.
What's Your Reaction?






