ഓണത്തിന്റെ വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര: ആവേശക്കൊടുമുടിയില്‍ കട്ടപ്പന
ഓണത്തിന്റെ വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര: ആവേശക്കൊടുമുടിയില്‍ കട്ടപ്പന

ഇടുക്കി: കട്ടപ്പന നഗരത്തെ ആവേശം കൊള്ളിച്ച് അത്തച്ചമയ ഘോഷയാത്ര. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും പൗരാവലിയും വിവിധ സംഘടനകളും ചേര്‍ന്നാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. മാവേലി മന്നന്‍മാരും പുലികളും നഗരത്തെ ആവേശക്കൊടുമുടിയില്‍ എത്തിച്ചു. കട്ടപ്പനയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത സംഘടന നേതാക്കളും മലയാളി മന്നന്‍മാരും മങ്കകളും വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു. ടൗണ്‍ ഹാള്‍ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
What's Your Reaction?






