ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ്: നെടുങ്കണ്ടത്ത് ട്രയല്‍ റണ്‍ നടത്തി
ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ്: നെടുങ്കണ്ടത്ത് ട്രയല്‍ റണ്‍ നടത്തി
ഇടുക്കി: ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി നെടുങ്കണ്ടത് ട്രയല്‍ റണ്‍ നടന്നു. റിട്ട. എന്‍എസ്ജി കമാണ്ടൊയും സംവിധായകനുമായ മേജര്‍ രവി ഉദ്ഘാടനം. ട്രയല്‍ റണ്ണില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 500ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സെപ്റ്റംബറില്‍ ആണ് ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ കായികക്ഷമത വിലയിരുത്തുകയും നെടുങ്കണ്ടത്തെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ക്യാപ്റ്റന്‍ ഡി. അനില്‍കുമാര്‍ ആര്‍മി റാലിയെ കുറിച്ച് ക്ലാസെടുത്തു. റിട്ട. സുബേദാര്‍ മേജര്‍ സിബി ജോസഫ്, രാജേഷ് വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
What's Your Reaction?

