നാരകക്കാനം പൗരാവലി ഓണാഘോഷം 28മുതല്‍ സെപ്റ്റംബര്‍ 4 വരെ
നാരകക്കാനം പൗരാവലി ഓണാഘോഷം 28മുതല്‍ സെപ്റ്റംബര്‍ 4 വരെ
ഇടുക്കി: നാരകക്കാനം പൗരാവലിയുടെ ഓണാഘോഷ പരിപാടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. 28ന് വൈകിട്ട് 5.30 -ന് മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി റോബി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ജിജോ ജോര്‍ജ് അധ്യക്ഷനാകും. സാംസ്‌കാരികനിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംഘാടക സമിതിയംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് മെഗാ ക്രിക്കറ്റ് ലേലം. 29ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ റമ്മികളി, സപ്പോര്‍ട്ട്, ലേലം എന്നീ ചീട്ടുകളി മല്‍സരങ്ങള്‍. 30-ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ ചെസ് , കാരംസ്, ബാഡ്മിന്റണ്‍ ഡബിള്‍സ് , ബാഡ്മിന്റണ്‍ സിംഗിള്‍സ് മല്‍സരങ്ങള്‍. 31ന് രാവിലെ 8.30ന് ക്രിക്കറ്റ് ഉച്ചകഴിഞ്ഞ് മൂന്നിന് വോളിബോള്‍. സെപ്റ്റംബര്‍ 1ന് രാവിലെ 9 മുതല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ 2ന് രാവിലെ 9മുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വാലുപറിക്കല്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, റൊട്ടിക്കടി, മിഠായി പെറുക്കല്‍, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, ബോബിംഗ് ദി സിറ്റി, സ്പൂണില്‍ നാരങ്ങാ വച്ച് ഓട്ടം, സൂചിയില്‍ നൂല്‍ കോര്‍ത്ത് ഓട്ടം, ഓണപ്പാട്ട് തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും. 3ന് ഉച്ചകഴിഞ്ഞ് 2ന് അത്തപ്പൂക്കള മത്സരം, ബൈക്ക് സ്ലോ റേസ്, സൈക്കിള്‍ സ്ലോ റേസ്, വെയ്റ്റ് ബാലന്‍ സിങ്, കലം തല്ലി പൊട്ടിക്കല്‍, വെള്ളംകുടി മത്സരങ്ങള്‍. 4ന് ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര റവ. ഫാ.സെബാന്‍ മേലേട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. മത്സരാടിസ്ഥാനത്തില്‍ കുടുംബശ്രീ യൂണിറ്റുകളും ഫാന്‍സി ഡ്രസ്, മാവേലി വിഭാഗങ്ങളും നാരകക്കാനം പൗരാവലിയും പങ്കാളികളാകും. തുടര്‍ന്ന് ഓണ പായസം നല്‍കും. മൂന്നിന് വടംവലി മത്സരം. 4ന് സാംസ്‌കാരിക പൊതുസമ്മേളനം മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി റോബി അധ്യക്ഷനായി. പഞ്ചായത്തഗം ജിജോ ജോര്‍ജ്, സംഘാടക സമിതി ട്രഷറര്‍ ഡോണ്‍ പാലയ്ക്കല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആലീസ് വര്‍ഗീസ്, ഡിറ്റാജ് ജോസഫ്, സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. സെബാന്‍ മേലേട്ട,് സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് മെമ്പര്‍ അനില്‍ കൂവപ്ലാക്കല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വര്‍ഗീസ് വെട്ടിയാങ്കല്‍ എന്നിവര്‍ സംസാരിക്കും. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റെനി ഷിബു, വൈസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോര്‍ജ്, മരിയാപുരം സഹകരണ ബാങ്ക് പ്രസിഡന്റ് അഗസ്റ്റ്യന്‍ വേങ്ങയ്ക്കല്‍, നാരകക്കാനം ആപ്‌കോസ് പ്രസിഡന്റ് ടോമി അമ്പഴത്തിങ്കല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയ്‌സ് എം സെബാസ്റ്റ്യന്‍, വ്യപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് വേമ്പേനിക്കല്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ തങ്കച്ചന്‍ വേമ്പേനി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ രജീഷ് ഗോപി, ഡോണ്‍ പന്തേനാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സൈമണ്‍ കാരുകുന്നേല്‍, ജോസഫ് പന്നയ്ക്കല്‍, മുരളീധരന്‍ കാക്ക തൂക്കിയില്‍, കണ്ണന്‍ അരിപ്പക്കുന്നേല്‍, ബെന്നി ആനിക്കാട്ട്, ജോ വെട്ടിയാങ്കല്‍ എന്നിവര്‍ മല്‍സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്യും.
What's Your Reaction?