മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് ക്യാമ്പ് കട്ടപ്പനയില്‍ തുടങ്ങി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് ക്യാമ്പ് കട്ടപ്പനയില്‍ തുടങ്ങി
ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് പ്രൊജക്ടിന്റെ ഭാഗമായി സ്ഥാപിച്ച ലഹരിവിരുദ്ധ കമ്മ്യൂണിറ്റി ക്യാന്‍വാസിന്റെ ഉദ്ഘാടനം കവി കെ .ആര്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രദീപ് കുമാര്‍ ക്യാമ്പ് വിശദീകരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ടിജി എം രാജു അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍ കെ. എല്‍, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളില്‍, ഷിയാസ് എ.കെ, അജി മാരിയില്‍, ലീഡര്‍ ആദിത്യ സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?