വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഉപ്പുതറ കെ. എസ്. ഇ. ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഉപ്പുതറ കെ. എസ്. ഇ. ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌

Oct 15, 2023 - 03:19
Jul 6, 2024 - 06:53
 0
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഉപ്പുതറ കെ. എസ്. ഇ. ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌
This is the title of the web page

അന്യായമായി വർദ്ധിപ്പിക്കുന്ന വൈദ്യുതി ചാർജ് പിൻവലിക്കുക എന്ന് ആവശ്യമുയർത്തിയാണ് എൻ ഡി എ എലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ വൈദ്യുതി വകുപ്പ്  ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. വൈദ്യുതി മുടക്കം സംസ്ഥാനത്ത് ഇപ്പോൾ പതിവായിരിക്കുകയാണ്. എന്നാൽ വൈദ്യുതി ചാർജ് അടിക്കടിക്ക് കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ജനങ്ങളെ ദുരിതത്തിലാക്കി വൈദ്യുതി വകുപ്പ് വർദ്ധിപ്പിച്ചിരിക്കുന്ന ചാർജ് പിൻവലിക്കണമെന്ന്  നേതാക്കൾ മാർച്ചിൽ  ആവശ്യപ്പെട്ടു.

സാമൂഹിക ക്ഷേമ പെൻഷൻ, ഉച്ചക്കഞ്ഞി വിതരണം, ട്രഷറി, സപ്ലൈകോ പ്രവർത്തനങ്ങൾ  തുടങ്ങിയ ഒട്ടനവധി പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ, അവയെ അതിജീവിക്കാൻ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി ജനങ്ങളെ പ്രതിസന്ധിയിലാക്കി പരിഹാരം കാണുകയാണ് പിണറായി സർക്കാർ. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കും അമിത തുക ഈടാക്കുന്നു. ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുമ്പോഴും ധൂർത്തിന്റെ പര്യായമായാണ് കേരളീയം പരിപാടി സംഘടിപ്പിച്ചതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ല സെക്രട്ടറി എ വി മുരളീ  പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സ്റ്റീഫൻ ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. ഏലപ്പാറ  മണ്ഡലം പ്രസിഡണ്ട് സന്തോഷ് കൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു. ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ രാജപ്പൻ, മറ്റ് പ്രവർത്തകരായ ജെയിംസ്, എൻ ടി വിജയൻ, ഓ എസ് ബിനു, ടി കെ രാജു, ആർ ഗിരീഷ്, പാർവതി സുരേഷ്, ജോഷി ഗ്യാലക്സി, എ ബി സുനിൽ, ബിനോയ് കുമാർ, എം എ അനിൽ, വി വി പ്രമോദ്, കെ വിജയകുമാർ ,ജോയി മണ്ണാറാത്ത്, റെജി വട്ടക്കുഴി, കെ എ സുരേന്ദ്രൻ, കുര്യാക്കോസ്,തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow