ചക്കുപള്ളം പഞ്ചായത്തംഗത്തെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി: യുഡിഎഫ് അണക്കരയില്‍ പ്രതിഷേധിച്ചു: പ്രകടനത്തിനിടെ സിപിഐ എം-യുഡിഎഫ് വാക്കുതര്‍ക്കം

ചക്കുപള്ളം പഞ്ചായത്തംഗത്തെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി: യുഡിഎഫ് അണക്കരയില്‍ പ്രതിഷേധിച്ചു: പ്രകടനത്തിനിടെ സിപിഐ എം-യുഡിഎഫ് വാക്കുതര്‍ക്കം

Sep 7, 2026 - 13:03
 0
ചക്കുപള്ളം പഞ്ചായത്തംഗത്തെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി: യുഡിഎഫ് അണക്കരയില്‍ പ്രതിഷേധിച്ചു: പ്രകടനത്തിനിടെ സിപിഐ എം-യുഡിഎഫ് വാക്കുതര്‍ക്കം
This is the title of the web page

ഇടുക്കി: യുഡിഎഫ് ചക്കുപള്ളം പഞ്ചായത്തംഗം ഷാന്‍ ജോസഫിനെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ അണക്കരയില്‍ പ്രകടനവും യോഗവും നടത്തി. പ്രകടനത്തിനിടെ സിപിഐ എം പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായെങ്കിലും പൊലീസ് എത്തി ഇവരെ പിന്തിരിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഷാന്‍ ജോസഫിന് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.
യുഡിഎഫിന്റെ പ്രകടനം ഏഴാംമൈലില്‍ എത്തിയപ്പോള്‍ സിപിഐ എം പ്രവര്‍ത്തകരും പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് തമ്പടിച്ചു. ഇരുവിഭാഗവും നേര്‍ക്കുനേര്‍ എത്തിയതോടെ പൊലീസ് ഇടപെട്ടു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട് പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, വൈസ് പ്രസിഡന്റ് ഷൈനി റോയി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മുരളി, ബ്ലോക്ക് പഞ്ചായത്തംഗം അപ്പുകുട്ടന്‍ പി. കെ, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍, യുഡിഎഫ് നേതാക്കളായ ബിനു ഇലവുംമൂട്ടില്‍, ബിജു പോള്‍, വക്കച്ചന്‍ തുരുത്തിയില്‍, സിബി വെള്ളമറ്റം, അജി കീഴ് വാറ്റ്, ജോസുകുട്ടി തകിടിപ്പുറം എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow