മുരിക്കുംതൊട്ടി ക്ഷിരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം
മുരിക്കുംതൊട്ടി ക്ഷിരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം

ഇടുക്കി: മുരിക്കുംതൊട്ടി ക്ഷിരോത്പാദക സഹകരണ സംഘത്തിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കൈയിലായിരുന്നു നിലവിലെ ഭരണം. ജനറല്‍ വിഭാഗത്തിലേക്ക് 7 പേരും വനിതാ വിഭാഗത്തിലേക്ക് 2 പേരും 40 വയസില്‍ താഴെ ജനറല്‍ വിഭാഗത്തില്‍ ഒരാളും വനിതാ വിഭാഗത്തില്‍ ഒരാളുമാണ് മത്സരിച്ചത്. ഇതില്‍ 40 വയസില്‍ താഴെയുള്ളവയുടെ വിഭാഗത്തില്‍ ഇരുവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വാരണാധികാരി സൗമ്യ റേച്ചല്‍ വര്‍ഗീസ്, പോളിംഗ് ഓഫീസര്‍ എല്‍ സി റെജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞടുപ്പ് നടന്നത്.
What's Your Reaction?






