ഇടുക്കി നിയോജകമണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു
ഇടുക്കി നിയോജകമണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിലേയ്ക്കുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തി. നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭാ പരിധിയിലും ഒരുക്കിയിട്ടുള്ള പോളിങ് ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികളാണ് വിതരണം ചെയ്തത്. എന്നാല്‍ ഇത് ഏറ്റുവാങ്ങാനെത്തിയ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഓരോ ബൂത്തുകളിലേയ്ക്കും ജീവനക്കാരേയും സാമഗ്രികളും എത്തിക്കേണ്ട വാഹനങ്ങള്‍ ചൊവ്വാഴ്ച ഇവിടെ എത്തിച്ചിരുന്നു. എന്നാല്‍ വാഹനവുമായെത്തിയ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണമോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാത്തത് പ്രതിഷേധത്തിന് കാരണമായി. ഡ്രൈവര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെ കുടിവെള്ളം എത്തിച്ചുനല്‍കി.
What's Your Reaction?