പ്രകടന പത്രികയിലൂടെ എല്‍ഡിഎഫിന്റെ കര്‍ഷക വിരുദ്ധ നിലപാട് ജനങ്ങള്‍ക്ക് ബോധ്യമായി:  അഡ്വ. സേനാപതി വേണു

പ്രകടന പത്രികയിലൂടെ എല്‍ഡിഎഫിന്റെ കര്‍ഷക വിരുദ്ധ നിലപാട് ജനങ്ങള്‍ക്ക് ബോധ്യമായി:  അഡ്വ. സേനാപതി വേണു

Apr 7, 2026 - 16:40
Apr 7, 2026 - 17:13
 0
പ്രകടന പത്രികയിലൂടെ എല്‍ഡിഎഫിന്റെ കര്‍ഷക വിരുദ്ധ നിലപാട് ജനങ്ങള്‍ക്ക് ബോധ്യമായി:  അഡ്വ. സേനാപതി വേണു
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് പ്രകടന പത്രികയിലൂടെ ഇടതിന്റെ കര്‍ഷ വിരുദ്ധ നിലപാട് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു. മണ്ഡലത്തിലെ വികസന പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. വികസനത്തിലെ പൊയ്മുഖം ജനത്തിന് മനസിലായി. ഇടത് സര്‍ക്കാരിന് 10 വര്‍ഷം കിട്ടിയിട്ടും മണ്ഡലത്തിലെ ആവശ്യ പദ്ധതികള്‍പോലും പൂര്‍ത്തീകരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ബ്ലോക്കുകളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.  പല തവണ ഉദ്ഘാടനം നടത്തിയിട്ടും ഇതുവരെയും ഒരു രോഗിയെ പോലും ഇവിടെ ചികിത്സിക്കാനായിട്ടില്ല. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജും പല ഉദഘടനങ്ങള്‍ക്ക്  സാക്ഷിയായി. ചുറ്റുമതില്‍ മാത്രമാണ് നിര്‍മിക്കാനായത്. രാജാക്കാട് സിഎച്ച്‌സി, നെടുങ്കണ്ടം, രാജാക്കാട് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകള്‍, നെടുങ്കണ്ടം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഇത് ജനം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം സേനാപതി വേണു നെടുങ്കണ്ടം ടൗണില്‍ വോട്ട് അഭ്യര്‍ഥിച്ചു. ആരാധനാലയങ്ങളിലും വ്യാപാര പൊതുസ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. ടാക്‌സി ഓട്ടോ തൊഴിലാളികളെയും നാട്ടുകാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow