ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം: ജോണ്‍ പെരുവന്താനം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം: ജോണ്‍ പെരുവന്താനം
ഇടുക്കി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം. വയനാട്, കമ്പം തുരങ്ക പാതകള്‍ നിര്‍മിച്ചാലുണ്ടാകുന്ന ആഘാതത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഗാഡ്ഗില്‍ വിഷയം വീണ്ടും ആശങ്ക ഉയര്‍ത്തി. പരിസ്ഥിതി സംരക്ഷണത്തില്‍ യഥാര്‍ഥ പ്രതിബദ്ധത കോണ്‍ഗ്രസിനാണെന്നും പശ്ചിമഘട്ടത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരണമാണ് അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്, കമ്പം തുരങ്കപാതകള്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നും ഇത്തരം വികസന പദ്ധതികള്‍ നിയന്ത്രിക്കാന്‍ പരിസ്ഥിതി ബോധമുള്ള ഭരണകൂടം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ്. ജയറാം രമേശിന്റെ ഇടപെടല്‍ ഇതില്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കേരളത്തിലെ വനസംരക്ഷണത്തിന് ശക്തമായ അടിത്തറ ഒരുക്കിയതും കോണ്‍ഗ്രസിന്റെ പരിസ്ഥിതി പ്രതിബദ്ധതയുടെ തെളിവാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ യാതൊരു ഇളവും കാണിക്കാത്ത സമീപനം കോണ്‍ഗ്രസിനാണെന്നും അതുകൊണ്ടുതന്നെ പരിസ്ഥിതി സ്‌നേഹികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കാതെ ഭാവി തലമുറയ്ക്ക് നിലനില്‍പ്പില്ലെന്നും ജോണ്‍ പെരുവന്താണം പറഞ്ഞു.
What's Your Reaction?