രാജകുമാരി പഞ്ചായത്തിലെ 100ലേറെ പേര്‍ക്ക് ഇരട്ട വോട്ട്

രാജകുമാരി പഞ്ചായത്തിലെ 100ലേറെ പേര്‍ക്ക് ഇരട്ട വോട്ട്

Apr 7, 2026 - 15:56
 0
രാജകുമാരി പഞ്ചായത്തിലെ 100ലേറെ പേര്‍ക്ക്  ഇരട്ട വോട്ട്
This is the title of the web page

ഇടുക്കി: രാജകുമാരി പഞ്ചായത്തില്‍ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്. പഞ്ചായത്തിലെ 16, 17, 18, 19, 20 ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 100ലേറെ പേര്‍ക്ക് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ നിയോജക മണ്ഡലത്തിലെ 86, 87, 88, 210, 216, 217, 338 എന്നീ ബൂത്തുകളിലും പേരുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച് സത്യവാങ്മൂലം നല്‍കി രണ്ട് സംസ്ഥാനങ്ങളിലുമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതാണെന്നും അവര്‍ ആരോപിക്കുന്നു. ഇതിനുപുറമെ ചിലര്‍ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായും ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും നേതാക്കള്‍ ആരോപിച്ചു. ബന്ധപ്പെട്ട വോട്ടര്‍ പട്ടികകളില്‍ അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ടെന്നും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പോളിങ് ബൂത്തുകളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും ക്രമ നമ്പറുകള്‍ അടയാളപ്പെടുത്തി നല്‍കിയിട്ടുണ്ട്. ആദ്യം വോട്ട് ചെയ്യുന്ന സ്ഥലത്തെ വോട്ട് നിലനിര്‍ത്തി മറ്റേതില്‍നിന്ന് ഒഴിവാക്കുമെന്നും, തെറ്റായ സത്യവാങ്മൂലം നല്‍കി ഇരട്ട വോട്ടുകള്‍ ചേര്‍ത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും നിര്‍ദേശം നല്‍കിയതായി നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്, ബോസ് പുത്തയത്ത്, സുനില്‍ വാരികാട്ട് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow