ഇരട്ടയാറിലെ കടകളിലെ പോത്തിറച്ചി വില വര്‍ധന പിന്‍വലിക്കണം: കോണ്‍ഗ്രസ്
ഇരട്ടയാറിലെ കടകളിലെ പോത്തിറച്ചി വില വര്‍ധന പിന്‍വലിക്കണം: കോണ്‍ഗ്രസ്
ഇടുക്കി: ഇരട്ടയാര്‍ ടൗണിലും പഞ്ചായത്ത് പരിധിയിലും പ്രവര്‍ത്തിക്കുന്ന കടകളില്‍ വര്‍ധിപ്പിച്ച പോത്തിറച്ചി വില പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. കട്ടപ്പന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ഇരട്ടയാറില്‍ മാത്രം വര്‍ധന നടപ്പാക്കിയത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. മാടുകള്‍ക്ക് വില വര്‍ധിപ്പിക്കാതെ ഇറച്ചിക്ക് അകാരണമായി വില കൂട്ടിയിരിക്കുകയാണ്.
വിശേഷ ദിവസങ്ങളില്‍ വില വര്‍ധിപ്പിക്കുന്ന രീതി അനീതിയാണെന്നും നേതാക്കള്‍ പറഞ്ഞു.
വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും പഞ്ചായത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് വ്യാപാരികളുടെ സംഘടന അറിയിച്ചത്. സംസ്ഥാനത്ത് പല വിലയാണ് വാങ്ങുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ഇറച്ചി വില ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. വില കുറയ്ക്കാത്തപക്ഷം സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറി, പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?