ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: ചിന്നക്കാനാലില്‍ ചക്കകൊമ്പന്റെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി സൗന്ദരാജനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകന്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് പ്രദേശവാസികളെ വിവരമറിയിച്ചു. കൃഷിയിടത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ വനപാലകര്‍ തുരത്തിയശേഷമാണ് സൗന്ദരാജിനെ രക്ഷിച്ചത്. ഇരുകൈകള്‍ക്ക് ഒടിവ് സംഭവിക്കുകയും നെഞ്ചിന് ക്ഷതമേല്‍ക്കുകയും ചെയ്ത ഇദ്ദേഹത്തെ രാജകുമാരി സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തമിഴ്‌നാട് തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
What's Your Reaction?






