പോഷണ്‍ അഭിയാന്‍ ബാല്യ സ്പന്ദനം ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ നടത്തി 

പോഷണ്‍ അഭിയാന്‍ ബാല്യ സ്പന്ദനം ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ നടത്തി 

Sep 9, 2026 - 13:05
Sep 9, 2026 - 13:07
 0
പോഷണ്‍ അഭിയാന്‍ ബാല്യ സ്പന്ദനം ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ നടത്തി 
This is the title of the web page

ഇടുക്കി: വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പോഷണ്‍ അഭിയാന്‍ ബാല്യ സ്പന്ദനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. മാതൃശിശു ആരോഗ്യവും പോഷകാഹാര സംരക്ഷണവും മുന്‍നിര്‍ത്തി ആരോഗ്യകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമ്പുഷ്ടമായ പോഷകാഹാരം, ശുചിത്വം, ശരിയായ പരിചരണം എന്നിവയെക്കുറിച്ച് സമൂഹത്തില്‍ വലിയ തോതിലുള്ള ബോധവല്‍ക്കരണം സൃഷ്ടിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇടുക്കി എഡിഎം മിനി എം ജോണ്‍ അധ്യക്ഷയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. പ്രവീണ്‍, ആര്‍സിഎച്ച് ഓഫീസര്‍ ഹരിപ്രസാദ്, പ്രമീള എസ്, സുബിത പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow