വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ശുചീകരണ ക്യാമ്പയിന്‍ തുടങ്ങി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ശുചീകരണ ക്യാമ്പയിന്‍ തുടങ്ങി
ഇടുക്കി: സ്വച്ഛതാ ഹി സേവയുടെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ ക്യാമ്പയിന് തുടക്കമായി. പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനംചെയ്തു. ആദ്യഘട്ടത്തില്‍ ബസ് സ്റ്റാന്‍ഡും പരിസരവും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുകീഴിലുള്ള ഓഫീസ് പരിസരവും വൃത്തിയാക്കി. ഒക്ടോബര്‍ 17 വരെ തുടരുന്ന ക്യാമ്പയിനില്‍ വരുംദിവസങ്ങളില്‍ വാര്‍ഡ്തല ശുചീകരണം നടക്കും. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുടെ ശുചീകരണം, ബോധവല്‍ക്കരണം, വൃക്ഷത്തൈ നടീല്‍, സ്‌കൂള്‍- കോളേജുകളില്‍ ശുചിത്വ ബോധവല്‍ക്കരണം, ശുചീകരണ തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനയും ക്ഷേമ പ്രവര്‍ത്തനങ്ങളും, പൊതുസ്ഥലങ്ങളുടെ സൗന്ദര്യവല്‍ക്കരണം എന്നിവ നടത്തും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ സെല്‍വത്തായി, ഡി സുന്ദര്‍രാജ്, പഞ്ചായത്തംഗം അല്‍ഫോന്‍സാ പ്രവീണ്‍, അസിസ്റ്റന്റ് സെക്രട്ടറി അനു അജയന്‍ തുടങ്ങിയവര്‍ സംസാരിക്കും. വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ് എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?