ദേവികുളത്ത് പോളിങ് സാമഗ്രികള്‍ വിതരണംചെയ്തു: ഇടമലക്കുടിയില്‍ 3 ബൂത്തുകള്‍
ദേവികുളത്ത് പോളിങ് സാമഗ്രികള്‍ വിതരണംചെയ്തു: ഇടമലക്കുടിയില്‍ 3 ബൂത്തുകള്‍
ഇടുക്കി: ദേവികുളം നിയോജകമണ്ഡലത്തിലെ പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിതരണംചെയ്തു. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള സാമഗ്രികളുമായി പോളിങ് ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ മൂന്നാറില്‍നിന്ന് പുറപ്പെട്ടു. 215 പോളിങ് കേന്ദ്രങ്ങളാണ് ദേവികുളം നിയോജക മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇടമലക്കുടിയില്‍മാത്രം 3 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. പരപ്പയാര്‍, മുളകുതറ, സൊസൈറ്റിക്കുടി എന്നിവിടങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ആശയവിനിമയം തടസപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വയര്‍ലെസ് സെറ്റുകളും സാറ്റ്ലൈറ്റ് ഫോണും നല്‍കിയിട്ടുണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ അറിയിച്ചു.
ദേവികുളം മണ്ഡലത്തിലേക്കായി 255 വോട്ടിങ് യന്ത്രങ്ങളും 255 ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 277 വിവി പാറ്റും എത്തിച്ചിരുന്നു. പോളിങ്ങിനുശേഷം മെഷീനുകളും അനുബന്ധ സാമഗ്രികളും തിരികെ സ്‌കൂളില്‍ ക്രമീകരിച്ചിട്ടുള്ള സ്ട്രോങ് റൂമില്‍ എത്തിക്കും.
ദേവികുളത്ത് 1,42,265 വോട്ടര്‍മാരുള്ളത്. 2021ല്‍ 1,69,400 ആയിരുന്നു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുശേഷം 27,135 പേര്‍ പട്ടികയില്‍നിന്ന് പുറത്തായി.
What's Your Reaction?