കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര ശ്രീപെരുമ്പത്തൂരില്‍ സമാപിച്ചു

May 21, 2026 - 18:21
 0
കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ രാജീവ് സ്മൃതിയാത്ര ശ്രീപെരുമ്പത്തൂരില്‍ സമാപിച്ചു
This is the title of the web page

ഇടുക്കി: കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐഎന്‍ടിയുസി) ആഭിമുഖ്യത്തില്‍ ഇരുപത്തിയൊന്നാമത് രാജീവ് സ്മൃതിയാത്ര തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ സമാപിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വഹിച്ച സ്മൃതി മണ്ഡപത്തില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നടത്തി. പീരുമേട് തോട്ടം മേഖലയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുമുള്ള നൂറുകണക്കിന് പ്രവര്‍ത്തകരാണ് യാത്രയില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സ്മൃതിയാത്ര ശ്രീപെരുമ്പത്തൂരില്‍ എത്തിയത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, വര്‍ക്കിങ് പ്രസിഡന്റ് പി ആര്‍ അയ്യപ്പന്‍, നേതാക്കളായ കെ എ സിദ്ദിഖ്, പി നിക്‌സണ്‍, ഷാള്‍ വെട്ടിക്കാട്ട്, എം ശേഖര്‍ മഹേന്ദ്രന്‍, കെ എ നജീബ്, ബാബു അത്തിമൂടന്‍, സിബി വെള്ളമറ്റം, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍, പഞ്ചായത്തംഗങ്ങളായ ഷീബ ജയപ്രകാശ് തുടങ്ങിയവര്‍ സ്മൃതി യാത്രയ്ക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow