സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: പുത്തന്‍ ട്രെന്‍ഡുകളുമായി കട്ടപ്പനയിലെ സ്‌കൂള്‍ വിപണി സജീവം

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: പുത്തന്‍ ട്രെന്‍ഡുകളുമായി കട്ടപ്പനയിലെ സ്‌കൂള്‍ വിപണി സജീവം

May 22, 2026 - 10:30
 0
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: പുത്തന്‍ ട്രെന്‍ഡുകളുമായി കട്ടപ്പനയിലെ സ്‌കൂള്‍ വിപണി സജീവം
This is the title of the web page

ഇടുക്കി: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുത്തന്‍ ഭാവത്തിലും രൂപത്തിലും കട്ടപ്പനയിലെ സ്‌കൂള്‍ വിപണി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമായാണ് ഇത്തവണ വ്യാപാരികള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മുതല്‍ സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള വൈവിധ്യമാര്‍ന്ന ശേഖരങ്ങളാണ് നഗരത്തിലെങ്ങും നിരന്നിട്ടുള്ളത്. ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍, ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, പേന, പെന്‍സില്‍, നെയിംസ്ലിപ് എന്നിങ്ങനെ ആവശ്യ സാധനങ്ങളുടെ വലിയൊരു നിര തന്നെയാണ് വിപണിയിലെ താരങ്ങള്‍. കുട്ടികളുടെ മനംകവരാന്‍ വര്‍ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ബാഗുകളുമാണ് ഇത്തവണ വിപണി കീഴടക്കിയിരിക്കുന്നത്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വില അല്‍പ്പം കൂടുതലാണെങ്കിലും അവയുടെ ഗുണമേന്മയും വ്യാപാരികള്‍ നല്‍കുന്ന മികച്ച ഓഫറുകളും വാറന്റിയുമെല്ലാം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പുത്തന്‍ ബാഗും കുടയും ബുക്കുമൊക്കെയായി പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ആവേശത്തോടെയുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

What's Your Reaction?

like

dislike

love

funny

angry

sad

wow