വണ്ടിപ്പെരിയാറില്‍ 'ക്ലീന്‍ പെരിയാര്‍ പൈതൃക പെരിയാര്‍' ക്യാമ്പയിന്‍ തുടങ്ങി
വണ്ടിപ്പെരിയാറില്‍ 'ക്ലീന്‍ പെരിയാര്‍ പൈതൃക പെരിയാര്‍' ക്യാമ്പയിന്‍ തുടങ്ങി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തുന്ന 'ക്ലീന്‍ പെരിയാര്‍ പൈതൃകപെരിയാര്‍' ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തിലെ 24 വാര്‍ഡുകളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മഴക്കാലംപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലസ്രോതസ് ശുചീകരിക്കാനും പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. പൊതു സ്ഥലത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ കണ്ടെത്തി കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യുമെന്നും തുടര്‍പരിശോധന നടത്തുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ കക്കിക്കവല വരെയുള്ള ഭാഗമാണ് പ്ലാസ്റ്റിക് മുക്തമാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുഭാഷ് അധ്യക്ഷനായി. സാമൂഹിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എം എസ്, പഞ്ചായത്തംഗം ഗീത നേസയ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?
