കലാജ്യോതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് വാര്‍ഷികം ആഘോഷിച്ചു  

കലാജ്യോതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് വാര്‍ഷികം ആഘോഷിച്ചു  

Jun 16, 2026 - 10:58
 0
കലാജ്യോതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് വാര്‍ഷികം ആഘോഷിച്ചു  
This is the title of the web page

ഇടുക്കി: കലാജ്യോതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിന്റെ പതിനേഴാമത് വാര്‍ഷികം ആഘോഷിച്ചു. സിനിമാതാരവും നര്‍ത്തകനുമായ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും വിപുലമായ കലാസന്ധ്യയും കോര്‍ത്തിണക്കിയ പരിപാടി കാണികള്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, കീബോര്‍ഡ് സംഗീതം എന്നിവയും അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ജി ഷിബു അധ്യക്ഷനായി. പഞ്ചായത്തംഗം പ്രഭാ തങ്കച്ചന്‍, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, കലാജ്യോതി ഡയറക്ടര്‍ അമ്പിളി സാബു, സാജന്‍ കുന്നേല്‍, കെ എം ജലാലുദീന്‍, പി സി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow