ചെറുതോണി ടൗണില്‍ പെരുമ്പാമ്പിനെ കണ്ടെത്തി  

ചെറുതോണി ടൗണില്‍ പെരുമ്പാമ്പിനെ കണ്ടെത്തി

Jun 16, 2026 - 10:45
Jun 16, 2026 - 10:50
 0
ചെറുതോണി ടൗണില്‍ പെരുമ്പാമ്പിനെ കണ്ടെത്തി     
This is the title of the web page

ഇടുക്കി: ചെറുതോണി ടൗണില്‍ ജില്ലാ വ്യാപാര ഭവനത്തിന് സമീപം പെരുമ്പാമ്പിനെ കണ്ടെത്തിയത് വ്യാപാരികളിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തി. വ്യാപാര ഭവന് സമീപമുള്ള വ്യാപാരികളാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പില്‍ വിവരം അറിയിച്ചു. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. ഒരുമണിക്കൂറിലേറെ അതേ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും വനപാലകര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് ഇഴഞ്ഞ് കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പിന്റെ ഭാഗത്ത്് ആവശ്യത്തിന് ജീവനക്കാരും സംവിധാനങ്ങളും ഇല്ലാത്തതാണ് പാമ്പ് രക്ഷപ്പെടാന്‍ കാരണമായതെന്ന് കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍ ആരോപിച്ചു. സമീപത്ത് നിരവധി വീടുകളുണ്ട്. പാമ്പ് രക്ഷപ്പെട്ടതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow