പഴയരിക്കണ്ടം- ചൂടന്‍സിറ്റി റോഡിലെ പാലത്തിന്  വീതി വര്‍ധിപ്പിക്കണമെന്ന് നാട്ടുകാര്‍

പഴയരിക്കണ്ടം- ചൂടന്‍സിറ്റി റോഡിലെ പാലത്തിന്  വീതി വര്‍ധിപ്പിക്കണമെന്ന് നാട്ടുകാര്‍

Sep 11, 2025 - 10:21
Sep 11, 2025 - 10:27
 0
പഴയരിക്കണ്ടം- ചൂടന്‍സിറ്റി റോഡിലെ പാലത്തിന്  വീതി വര്‍ധിപ്പിക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: ചൂടന്‍സിറ്റി-പഴയരിക്കണ്ടം റോഡിലെ കൈവരികള്‍ ഇല്ലാത്ത പാലം വീതി കൂട്ടി നിര്‍മിച്ച് സുരക്ഷാവേലി ഒരുക്കണമെന്ന് നാട്ടുകാര്‍. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാര്‍കുത്ത് വെള്ളച്ചാട്ടത്തിലേയ്ക്കുള്‍പ്പെടെ സഞ്ചാരികളെത്തുന്ന പാതയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ റോഡ് യാഥാര്‍ഥ്യമാക്കിയത്.  മൈലപ്പുഴയില്‍നിന്ന് ഉത്ഭവിക്കുന്ന പുന്നയാര്‍ തോട്ടില്‍ മഴക്കാലങ്ങളില്‍ അതിശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളെ കൂടാതെ സ്‌കൂളുകള്‍-കോളേജ് വിദ്യാര്‍ഥികളും, നിരവധി സ്‌കൂള്‍ ബസുകളും ഈ വഴി കടന്നുപോകുന്നുണ്ട്. ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെട്ട് പാലത്തിന് കൈവരികള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow