വണ്ടിപ്പെരിയാറിൽ റിസോർട്ട് ജീവനക്കാരൻ മുറിക്കുള്ളിൽ മരിച്ചനിലയിൽ
വണ്ടിപ്പെരിയാറിൽ റിസോർട്ട് ജീവനക്കാരൻ മുറിക്കുള്ളിൽ മരിച്ചനിലയിൽ
ഇടുക്കി : വണ്ടിപ്പെരിയാർ വള്ളക്കടവിലെ എൽ ആൻഡ് ജി റിസോർട്ട് ജീവനക്കാരനെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് ഗൂഡല്ലൂർ ലോവർ ക്യാമ്പ് സ്വദേശി മുത്തു (36 ) ആണ് മരിച്ചത്. ഒന്നരമാസം മുൻ പാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്. തിങ്കളാഴ്ച്ച രാവിലെ മുറി തുറക്കാനെത്തിയ ഉടമ മുത്തു താമസിച്ചിരുന്ന റൂമിന്റെ കതക് തട്ടി പല പ്രാവശ്യം വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നുകയും തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. പിന്നീട് വണ്ടിപ്പെരിയാർ എസ് ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം എത്തി
കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്.ഈ സമയം മൃതദേഹത്തിന്റെ അടുത്തായി മദ്യക്കുപ്പിയും അതോടൊപ്പം തന്നെ ഫ്യൂരിടാൻ എന്ന വിഷ മരുന്നും കണ്ടെത്തി തുടർന്ന് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെനിന്നും പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകുകയുമായിരുന്നു. സംഭവത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സ്വഭാവികത ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയുമാണ്.
What's Your Reaction?

