കോണ്‍ഗ്രസ് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ ജനകീയ പ്രതിഷേധം നടത്തി
കോണ്‍ഗ്രസ് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ ജനകീയ പ്രതിഷേധം നടത്തി

ഇടുക്കി: കേരളാ പൊലീസിന്റെ കിരാത നടപടികള്‍ക്കെതിരെ കമ്പംമെട്ടില്‍ ജനകീയ പ്രതിഷേധം നടത്തി. ഡിസിസി സെക്രട്ടറി ജി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പൊലീസിലെ ക്രിമിനലുകളെ ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും മുഴുവന്‍ ക്രിമിനലുകളെയും പുറത്താക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ വിവിധ മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പൊലീസിന്റെ മനുഷ്യത്യ രഹിത നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കമ്പംമെട്ട് പൊലിസ് സ്റ്റേഷനുമുമ്പിലും ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. കരുണാപുരം മണ്ഡലം പ്രസിഡന്റ് കെ കെ കുഞ്ഞ് അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യാശോധരന്‍ മുഖ്യപ്രഭാഷണം നടത്തി. ടോമി ജോസഫ്. ടോമി കരിയീലക്കുളം. പിടി വര്‍ക്കി, ജോസഫ് താന്നിക്കല്‍, ജോസ് അമ്മഞ്ചേരി, സുനി പൂതക്കുഴി, ജയ്‌മോന്‍ നെടുവേലി, പ്രസന്നന്‍ പുളിക്കല്‍, അരുണ്‍ വടക്കേടത്ത്, നടരാജ പിള്ള, ആന്‍സി തോമസ്, ശ്യാമള മധുസുതന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






