പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍: നെടുങ്കണ്ടം താലൂക്ക് ആശുപത്രി 23.75 കോടി
പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍: നെടുങ്കണ്ടം താലൂക്ക് ആശുപത്രി 23.75 കോടി

ഇടുക്കി: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പദ്ധതിയിലൂടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്ക് 23.75 കോടി രൂപ അനുവദിച്ചു. മിഷന്റെ ജില്ലയിലെ ആദ്യപദ്ധതിയാണിത്. 16.5 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 7.25 കോടി മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായാണ്. 4400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നുനില കെട്ടിടമാണ് താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് നിര്‍മിക്കുന്നത്. എം എം മണി എംഎല്‍എയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടും നിര്‍മാണ ചുമതലയുള്ള കണ്‍സ്ട്രക്ഷന്‍ ഏജന്‍സിയുടെ അംഗങ്ങളും പ്രാരംഭ നടപടികള്‍ വിലയിരുത്തി.
What's Your Reaction?






