ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്‌സ് മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്‌സ് മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: ജില്ലയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും ആദ്യ രജിസ്റ്റര്‍ ചെയ്ത സംഘടനയായ ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്‌സ് മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. സാമൂഹിക മാധ്യമങ്ങളുടെ ശക്തി സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക, വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുക, ജില്ലയുടെ വിനോദസഞ്ചാര, കാര്‍ഷിക, സാംസ്‌കാരിക മേഖലകളെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ എം സി ബോബന്‍ ലോഗോ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും വ്‌ളോഗറുമായ ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ വ്‌ളോഗര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു. സിതോഷ് കെ തോമസ്, റിജോയി അടിമാലി, സിബി വര്‍ക്കി ചവര്‍ണനാല്‍, റോബിന്‍ ചാക്കോ, സിജോമോന്‍ ജോസ്, ജോജോ കുമ്പളന്താനം, ആര്യ ബിബിന്‍, അലന്‍സിയ ഷോജിന്‍, അജീഷ് ജോര്‍ജ്, ദീപു തോമസ് എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റായി എസ് സൂര്യലാലിനെയും സെക്രട്ടറിയായി സിതോഷ് കെ തോമസിനെയും ട്രഷററായി ആര്യ ബിബിനെയും തിരഞ്ഞെടുത്തു.
What's Your Reaction?