റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Jul 26, 2026 - 16:11
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. 2026-27 വര്‍ഷത്തെ പ്രസിഡന്റായി അനില്‍ രവീന്ദ്രനും സെക്രട്ടറിയായി പ്രദീപ് രാജനും ട്രഷററായി രാജേഷ് നാരായണനും ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇലക്ട് അഡ്വ. ജയശങ്കര്‍ മുഖ്യാതിഥിയായി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിക്ക് ഹോണററി അംഗത്വം നല്‍കി ആദരിച്ചു. ക്ലബ്ബിന്റെ ഗ്ലോബല്‍ ഗ്രാന്റ് പ്രോജക്ട് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് പ്രകാശനം ചെയ്തു. ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം റൊട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ യൂനസ് സിദ്ധിക്ക് നിര്‍വഹിച്ചു. പുതിയ ആറ് അംഗങ്ങള്‍ക്ക് അസിസ്റ്റന്റ് ഗവര്‍ണര്‍ സജോ ജോസഫ് അംഗത്വം നല്‍കി. ഏഷ്യന്‍ അണ്ടര്‍ 23 അത്ലറ്റിക് മീറ്റില്‍ ഇരട്ട സ്വര്‍ണം നേടിയ കാഞ്ചിയാര്‍ സ്വദേശിനി സാന്ദ്രമോള്‍ സാബുവിനെ ചടങ്ങില്‍ അനുമോദിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ മനോജ് അഗസ്റ്റിന്‍, ഷാജി സി ആര്‍, ജിജി ആര്‍, സുധീഷ്‌കുമാര്‍, ഡോ. മാത്യു തോമസ് എന്നിവര്‍ സംസാരിച്ചു. ഷിബി ഫിലിപ്പ്, വിനീഷ്‌കുമാര്‍, പ്രദീപ് എസ് മണി, അഭിലാഷ് എ എസ്, റോബിന്‍ ചക്കാല, കെ എ മാത്യു, ഷിബു കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow