ഇടുക്കി: ജില്ലാ റിയല്‍ എസ്റ്റേറ്റ് ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ 31ന് അടിമാലിയില്‍ ലഹരി വിരുദ്ധ സെമിനാറും പഠനോപകരണ വിതരണവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും നടത്തും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഐഡി കാര്‍ഡും കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പഠനോപകരണങ്ങളും വിതരണം ചെയ്യും. വിമുക്തി കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുമായ കെ പി റോയിച്ചന്‍ ലഹരിവിരുദ്ധ സെമിനാര്‍ നയിക്കും. സംഘടന ജില്ലാ പ്രസിഡന്റ് നവാസ് ഹൈടെക് അധ്യക്ഷനാകും. അടിമാലി പഞ്ചായത്തംഗം കെഎസ് സിയാദ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗങ്ങളായ ബാബു പി കുര്യാക്കോസ്, സി ഡി ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ രാജന്‍, കെവിവിഇഎസ് അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി, ബോണി ബോസ്, അരുണ്‍ വല്ലനാട്ട്, എം എം നൈസാം, കെ ആര്‍ രജനീഷ്, പി കെ ആസാദ്, ജെ ബി എം അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിക്കും.