ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും അടിമാലി മേഖലയില്‍ വ്യാപക കൃഷിനാശം. ആയിരമേക്കര്‍ സ്വദേശി വര്‍ഗീസിന്റെ വിളവെടുപ്പിന് പാകമായ 500 ഏത്തവാഴകള്‍ ഒടിഞ്ഞുവീണു. വാഴ നിലംപതിക്കാതിരിക്കാന്‍ താങ്ങ് നല്‍കിയിരുന്നെങ്കിലും ശക്തമായി വീശിയ കാറ്റ് കടപുഴക്കി. ഇതിനോടകം വന്‍ തുക കൃഷിക്കായി വര്‍ഗീസ് ചെലവഴിച്ചിട്ടുണ്ട്. ഒടിഞ്ഞുവീണ വാഴക്കുലകള്‍ വെട്ടി വിപണിയിലെത്തിച്ച് ഉണ്ടായ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെങ്കില്‍ കനത്ത നഷ്ടമുണ്ടാകുമെന്ന് വര്‍ഗീസ് പറഞ്ഞു.