ഇടുക്കിക്ക് ആവശ്യം ക്രമവല്‍ക്കരണമല്ല, പട്ടയഭൂമിയുടെ യഥേഷ്ടമായ വിനിയോഗം: കോണ്‍ഗ്രസ്

ഇടുക്കിക്ക് ആവശ്യം ക്രമവല്‍ക്കരണമല്ല, പട്ടയഭൂമിയുടെ യഥേഷ്ടമായ വിനിയോഗം: കോണ്‍ഗ്രസ്

Sep 20, 2025 - 11:05
 0
ഇടുക്കിക്ക് ആവശ്യം ക്രമവല്‍ക്കരണമല്ല, പട്ടയഭൂമിയുടെ യഥേഷ്ടമായ വിനിയോഗം: കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് കോണ്‍ഗ്രസ്. ചട്ടം ജനങ്ങളുടെ സമ്പത്ത് പിഴിഞ്ഞെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവ് സേനാപതി വേണു ആരോപിച്ചു. ഇടുക്കിക്ക് ആവശ്യം ക്രമവല്‍ക്കരണമല്ല, മറിച്ച് പട്ടയഭൂമിയുടെ യഥേഷ്ടമായ വിനിയോഗത്തിനുള്ള സ്വാതന്ത്ര്യമാണ്. നിയമപരമായി നിര്‍മിച്ച വീടുകള്‍ പോലും ക്രമവല്‍കരിക്കുന്നതിലുടെ നിര്‍മാണം അനധികൃതമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 1960 മുതല്‍ നിര്‍മിച്ചിട്ടുളള എല്ലാ കെട്ടിടങ്ങളും കാലാകാലങ്ങളില്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം നിര്‍മിച്ചിട്ടുളളതാണ്. കെട്ടിട നികുതി, ഭൂനികുതി, പെര്‍മിറ്റ് ഫീസ്, വൈദ്യുതി ചാര്‍ജ് പഞ്ചായത്ത് നഗരസഭകളുടെ വിവിധ ഫീസുകള്‍ എന്നിവ കൃത്യമായി അടച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നതും. ഇത്തരത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കണം എന്നതിലെ യുക്തി എന്താണെന്ന് സര്‍ക്കാര്‍ പറയണം. പുതിയ നിയമവും ചട്ടവുപ്രകാരം അത് പൂര്‍ണമായും തടയപ്പെട്ടിരിക്കുകയാണ്. ചട്ടത്തിലുടെ ഇടുക്കിക്കാര്‍ അനുഭവിക്കാന്‍ പോകുന്ന തുഗ്ലക്ക് പരിഷ്‌കാരമാണെന്നും നെടുങ്കണ്ടത് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സേനാപതി വേണു പറഞ്ഞു. പട്ടയത്തിന്റെ കോപ്പി, നിജസ്ഥിതി അഥവാ ജനുവിനെസ് സര്‍ട്ടിഫിക്കറ്റ്, കരമൊടുക്കിയ പുതിയ രസിത്, കെട്ടിടത്തിന്റെ അപ്രൂവ്ഡ് പ്ലാന്‍, കെട്ടിട നിര്‍മാണ അനുമതി തുടങ്ങി ഏഴോളം രേഖകളാണ് പുതിയ നിയമപ്രകാരം സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2006ന് മുമ്പ് നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ബില്‍ഡിങ് പെര്‍മിറ്റ് ആവശ്യമില്ലെന്ന നിയമത്തില്‍ പെര്‍മിറ്റ് എവിടെ നിന്ന് ആളുകള്‍ സംഘടിപ്പിക്കും. ക്രമവല്‍ക്കരണത്തിനായി ഈടാക്കുന്ന ഫീസാണ് ആളുകളുടെ മേലുള്ള അടുത്ത പ്രഹരം. 5% മുതല്‍ 40% വരെ ഫെയര്‍വാല്യൂ ഈടാക്കുന്നത് വന്‍കൊള്ളയാണ്. ഭൂപതിവ് ഭേദഗതി നിയമവും വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭേദഗതിബില്ലും അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. വര്‍ഷങ്ങളായി ഭരണത്തിലിരുന്നിട്ടും ഏതാനും മാസങ്ങള്‍ മാത്രം കാലാവധി അവശേഷിക്കുമ്പോള്‍ പുതിയ നിയമവുമായി വന്നിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ജനങ്ങള്‍ ഇത് മനസിലാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് അമ്പഴത്തിനാല്‍, എം എസ് മഹേശ്വരന്‍, കെ ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow